കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക് പോകും എന്ന് ആഞ്ചലോട്ടി

മാഞ്ചസ്റ്റർ യുണൈറ്റഡ് കസെമിറോയെ സ്വന്തമാക്കും എന്നത് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി വ്യക്തമാക്കി. കസെമിറോ പുതിയ വെല്ലുവിളി നോക്കി പ്രീമിയർ ലീഗിലേക്ക് പോവുകയാണെന്ന് തന്നോട് പറഞ്ഞു‌. ഇന്നലെയാണ് ഈ ട്രാൻസ്ഫർ നടക്കും എന്ന് തനിക്ക് ഉറപ്പായത് എന്നും റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു. റയലിന്റെ അടുത്ത മത്സരത്തിനായുള്ള സ്ക്വാഡിൽ കസെമിറോ ഉണ്ടാകില്ല എന്നും ആഞ്ചലോട്ടി വ്യക്തമാക്കി.

കസെമിറോ ഇന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി മാഞ്ചസ്റ്ററിൽ എത്തും. നാലു വർഷം നീളുന്ന കരാർ കസെമിറോക്ക് യുണൈറ്റഡ് നൽകി. ഇന്ന് ട്രാൻസ്ഫർ പൂർത്തിയാകും എങ്കിലും കസെമിറോ ലിവർപൂളിന് എതിരെ കളിക്കുമോ എന്നത് സംശയമാണ്. കസെമിറോ പോയാലും പുതിയ മധ്യനിര താരങ്ങളെ സൈൻ ചെയ്യില്ല എന്നും ആറ് മധ്യനിര താരങ്ങൾ മതി ഈ സീസണിൽ എന്നും ആഞ്ചലോട്ടി പറഞ്ഞു ‌