കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക്?
കസെമിറോ എന്ന ലോകത്തെ മധ്യനിര താരങ്ങളിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നിൽ ആണ് ഇപ്പോൾ മാഞ്ചസ്റ്റർ പുതുതായി ശ്രദ്ധ കൊടുക്കുന്നത്. റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സ്ഥിരം മുഖമായ കസമേറോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനായി ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി ബിഡ് ചെയ്തിട്ടില്ല. കസമേറോ റയൽ വിടാൻ ഒരുക്കമാണ് എന്ന് പറഞ്ഞാൽ മാഞ്ചസ്റ്റർ ഔദ്യോഗിക നീക്കങ്ങൾ ആരംഭിക്കും.
മധ്യനിരയിൽ ഏറെ യുവതാരങ്ങൾ ഉള്ള റയൽ മാഡ്രിഡ് കസമേറോ ആവശ്യപ്പെടുകയാണെങ്കിൽ താരത്തെ ക്ലബ് വിടാൻ സമ്മതിക്കും. 50 മില്യൺ യൂറോയോളം റയൽ മാഡ്രിഡ് ആവശ്യപ്പെടും എന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. 30കാരനായ കസമെറോ അവസാന ഏഴ് വർഷങ്ങളായി റയൽ മാഡ്രിഡിന് ഒപ്പം ഉണ്ട്. അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 18 കിരീടങ്ങൾ താരം റയലിനൊപ്പം നേടിയിട്ടുണ്ട്.
Story Highlight: Manchester United want
real Madrid’s Casemiro
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർക്കായുള്ള അന്വേഷണം തുടരുന്നു, ബ്രൈറ്റൺ താരവും ലിസ്റ്റിൽ | Latest