Picsart 24 01 31 09 13 43 045

അർജന്റീന യുവതാരം കാർലോസ് ആൽകരസിനെ യുവന്റസ് സ്വന്തമാക്കും

അർജന്റീനൻ യുവതാരം കാർലോസ് ആൽകാരസിനെ യുവന്റസ് സ്വന്തമാക്കും. ഇപ്പോൾ സതാമ്പ്ടണായി കളിക്കുന്ന താരം ലോണിൽ ആകും യുവന്റസിലേക്ക് എത്തുന്നത്. 40 മില്യൺ യൂറോയ്ക്ക് താരത്തെ സീസൺ അവസാനം വാങ്ങാനും യുവന്റസിനാകും എന്ന് സ്‌കൈ സ്‌പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

താരം ഇന്ന് ഇറ്റലിയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. അണ്ടർ 23 ലെവലിൽ അർജന്റീനക്കായി മൂന്ന് മത്സരങ്ങൾ അൽകാരസ് കളിച്ചിട്ടുണ്ട്. അർജൻ്റീന ദേശീയ ടീമിൽ 21 കാരനായ താരം ഉടൻ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു വർഷം മുമ്പ് 13.65 മില്യൺ യൂറോയ്ക്ക് റേസിംഗ് ക്ലബിൽ നിന്നാണ് സതാമ്പ്ടൺ താരത്തെ വാങ്ങിയത്. ഈ സീസണിൽ ഇതുവരെ, അൽകാരാസ് സെയിൻ്റ്‌സിനായി 26 മത്സര മത്സരങ്ങൾ കളിച്ചു. നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു.

Exit mobile version