രണ്ട് പുതിയ താരങ്ങളെ ടീമിൽ എത്തിച്ച് കാർഡിഫ് സിറ്റ് പ്രീമിയർ ലീഗിനായി ഒരുങ്ങുന്നു

- Advertisement -

കാർഡിഫ് സിറ്റി പ്രീമിയർ ലീഗിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി രണ്ട് താരങ്ങളെ ടീമിലേക്ക് എത്തിച്ചു. ഗോൾകീപ്പറായ അലക്സ് സ്മിത്തീസും സ്ട്രൈക്കർ ബോബി റീഡുമാണ് ഇന്ന് കാർഡിഫുമായി കരാർ ഒപ്പുവെച്ചത്. 28കാരനായ സ്മിത്തീസ് ക്വീൻസ് പാർ റേഞ്ചേഴ്സിൽ നിന്നാണ് കാർഡിഫിലേക്ക് എത്തുന്നത്. ഹഡേഴ്സ് ഫീൽഡിനായി 270ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് സ്മിത്തീസ്.

ബ്രിസ്റ്റൽ സിറ്റിയിൽ നിന്നാണ് സ്ട്രൈക്കറായ ബോബി റീഡ് എത്തുന്നത്. 25കാരനായ റീഡ് നാലു വർഷത്തെ കരാറാണ് കാർഡിഫുമായി ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചാമ്പ്യൻഷിപ്പിൽ 19 ഗോളുകൾ റീഡ് നേടിയിരുന്നു. പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്ന കാർഡിഫിന്റെ ഈ സമ്മറിലെ നാലാമത്തെ സൈനിംഗാണ് റീഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement