Picsart 24 08 27 08 45 16 884

കാൻസെലോ സൗദിയിലേക്ക്, അൽ ഹിലാലിന്റെ ഓഫർ പരിഗണിക്കുന്നു

മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ കാൻസെലോയെ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ സ്വന്തമാക്കും. അൽ ഹിലാലും സിറ്റിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്‌. മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ അൽ ഹിലാൽ നൽകിയ 25 മില്യന്റെ ഓഫർ അംഗീകരിച്ചിട്ടുണ്ട്. ഇനി അൽ ഹിലാൽ കാൻസെലോയുമായി ധാരണയിൽ എത്തണം.

കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽകായിരുന്നു കാൻസെലോ കളിച്ചത്. അതിനു മുമ്പ് ബയേണിലും താരം ലോണിൽ കളിച്ചു. പെപ് ഗ്വാർഡിയോളയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് സിറ്റിയിൽ നിന്നും കാൻസെലോ അകന്നത്‌. 30കാരനായ കാൻസെലോ 2019ൽ ആണ് സിറ്റിയിൽ എത്തിയത്. അതിനു മുമ്പ് യുവന്റസ്, ഇന്റർ മിലാൻ, വലൻസിയ എന്നിവർക്ക് ആയി കളിച്ചിട്ടുണ്ട്.

Exit mobile version