Site icon Fanport

കാൻസെലോ ഇനി സൗദി അറേബ്യയിൽ!! 25 മില്യൺ നൽകി അൽ ഹിലാൽ സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ കാൻസെലോയെ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ സ്വന്തമാക്കി. അൽ ഹിലാൽ കാൻസെലോയുടെ സൈനിംഗ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് അൽ ഹിലാൽ 25 മില്യൺ ട്രാൻസ്ഫർ ഫീ ആയി നൽകും. 15 മില്യൺ വേതനമായി കാൻസെലോക്ക് ലഭിക്കും. 2027വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

കാൻസെലോ 24 08 27 08 45 36 396

കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ ആയിരുന്നു കാൻസെലോ ലോണിൽ കളിച്ചത്. അതിനു മുമ്പ് ബയേണിലും താരം ലോണിൽ കളിച്ചു. പെപ് ഗ്വാർഡിയോളയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് സിറ്റിയിൽ നിന്നും കാൻസെലോ അകന്നത്‌. 30കാരനായ കാൻസെലോ 2019ൽ ആണ് സിറ്റിയിൽ എത്തിയത്. അതിനു മുമ്പ് യുവന്റസ്, ഇന്റർ മിലാൻ, വലൻസിയ എന്നിവർക്ക് ആയി കളിച്ചിട്ടുണ്ട്.

Exit mobile version