Site icon Fanport

കാൻസെലോയും ബാഴ്സലോണയിലെത്തി

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ബാഴ്സലോണ കാൻസെലോയുടെ ട്രാൻസ്ഫറും പൂർത്തിയാക്കി. ഒരു വർഷം നീണ്ടു നിൽക്കുന്ന ലോൺ കരാറിൽ ആണ് മാഞ്ചസ്റ്റർ സിറ്റി താരം ബാഴ്സലോണയിലേക്ക് എത്തുന്നത്. ലോൺ കരാറിന് അവസാനം താരത്തെ വാങ്ങാനുള്ള വ്യവസ്ഥ കരാറിൽ വെച്ചിട്ടില്ല. ഇന്ന് തന്നെ ജാവോ ഫെലിക്സിനെയും ബാഴ്സലോണ ലോണിൽ എത്തിച്ചിരുന്നു
കാൻസെലോ 23 09 02 02 30 47 741

കഴിഞ്ഞ സീസണിലെ രണ്ടാം പകുതിയിൽ ലോൺ അടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിനായും കാൻസെലോ കളിച്ചിരുന്നു. ബയേൺ സീസണവസാനം താരത്തെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ തിരിച്ചയച്ചു. പെപ് ഗ്വാർഡിയോളയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതാണ് കാൻസെലോ ക്ലബിൽ നിന്ന് അകലാനുള്ള കാരണം.

പോർച്ചുഗീസ് താരം സാവിയുടെ ബാഴ്സലോണക്ക് വലിയ കരുത്താകും എന്ന കാര്യത്തിൽ സംശയമില്ല.

Exit mobile version