ചാൻ യുവന്റസ് വിട്ടു, ഇനി ഡോർട്ട്മുണ്ടിന്റെ ജേഴ്സിയിൽ

- Advertisement -

യുവന്റസ് മധ്യനിര താരം എംറെ ചാൻ ഇനി ബൊറൂസിയ ഡോർട്ട്മുണ്ടിൽ. നിലവിൽ ലോണിൽ ജർമ്മനിയിൽ എത്തുന്ന താരത്തെ സീസൺ അവസാനം 26 മില്യൺ യൂറോയുടെ കരാറിൽ സ്ഥിരമായി സ്വന്തമാക്കാനുള്ള അവസരവും ഡോർട്ട്മുണ്ടിന് ലഭിക്കും. മൗറീസിയോ സാരിക്ക് കീഴിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതോടെയാണ് താരം സ്വദേശമായ ജർമ്മൻ ലീഗിലേക്ക് പോകാൻ തീരുമാനിച്ചത്.

26 വയസുകാരനായ താരം ജർമ്മൻ ദേശീയ ടീമിലും അംഗമാണ്. ബയേണിന്റെ അക്കാദമി വഴി വളർന്ന ചാൻ 2014 ലാണ് അവസാനമായി ബുണ്ടസ് ലീഗെയിൽ കളിച്ചത്. അന്ന് ലവർകൂസന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. പിന്നീട് ലിവർപൂളിലേക്ക് മാറിയ ചാൻ 2018 ലാണ് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയത്.

Advertisement