കാൽവിൻ റാംസെ ഇനി ലിവർപൂളിന്റെ താരം

20220619 125610

ലിവർപൂൾ അവരുടെ ട്രാൻസ്ഫറുകൾ വേഗത്തിൽ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു. ലിവർപൂൾ സ്കോട്ടിഷ് യുവ ഡിഫൻഡറെ ആണ് ഇപ്പോക്ക് സ്വന്തമാക്കിയത്. അബെർഡീന്റെ റൈറ്റ് ബാക്കായ 18കാരൻ കാല്വിൻ റാംസെ ലിവർപൂളിലേക്ക് വരാൻ ഉള്ള കരാർ ഒപ്പുവെച്ചതായി ഫബ്രീസ്യോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും.

2027വരെയുള്ള കരാർ ലിവർപൂളിൽ താരം ഒപ്പുവെക്കും. പത്തു മില്യൺ പൗണ്ടോളമാണ് അബെർഡീന് ലിവർപൂൾ നൽകുക. ലിവർപൂൾ ആ തുക നൽകാൻ തയ്യാറായേക്കും. 2012 മുതൽ അബെർഡീനൊപ്പം ഉള്ള താരമാണ് റാംസെ. സ്കോട്ടിഷ് അണ്ടർ 21 ടീമിനായി ഇപ്പോൾ കളിക്കുന്നുണ്ട്.

ഡാർവിൻ നൂനസ്, ഫാബിയോ കാർവാലോ എന്നിവരെ ഇതിനകം തന്നെ ലിവർപൂൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിട്ടുണ്ട്.