കാലം വിൽസൺ ഇനി ന്യൂകാസിൽ യുണൈറ്റഡിൽ

സീസൺ തുടങ്ങും മുമ്പ് മികച്ച സൈനിംഗ്സുമായി നന്നായി ഒരുങ്ങുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. സ്ട്രൈക്കറായ കാലം വിൽസണെയാണ് ന്യൂകാസിൽ ഇന്ന് സൈൻ ചെയ്തത്. ബൗണ്മതിന്റെ താരമായിരുന്ന വിൽസണെ നാലു വർഷത്തെ കരാറിലാണ് ന്യൂകാസിൽ യുണൈറ്റഡ് സൈൻ ചെയ്യുന്നത്. 28കാരനായ താരം ബൗണ്മത് റിലഗേറ്റഡ് ആയത് കൊണ്ടാണ് ന്യൂകാസിലിലേക്ക് വരുന്നത്.

2014 മുതൽ കാലം വിൽസൺ ബൗണ്മതിൽ കളിക്കുന്നുണ്ട്. നൂറ്റി എൺപതോളം മത്സരങ്ങളിൽ വിൽസൺ ബൗണ്മതിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 70ൽ അധികം ഗോളുകൾ വിൽസൺ ക്ലബിനായി നേടിയിട്ടുമുണ്ട്. മുമ്പ് കോവൻട്രി ക്ലബിനായും വിൽസൺ കളിച്ചിട്ടുണ്ട്‌. 2018ൽ ഇംഗ്ലീഷ് ദേശീയ ടീമിനായും വിൽസൺ അരങ്ങേറിയിരുന്നു.

Exit mobile version