Picsart 24 07 29 22 30 59 233

ഔദ്യോഗിക പ്രഖ്യാപനം എത്തി, റിക്കാർഡോ കാലഫിയോരി ആഴ്‌സണൽ താരം

ഏതാണ്ട് ഒരു മാസം നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഇറ്റാലിയൻ പ്രതിരോധ നിര താരം റിക്കാർഡോ കാലഫിയോരിയെ ആഴ്‌സണൽ സ്വന്തമാക്കി. യൂറോ കപ്പിലും കഴിഞ്ഞ സീസണിൽ സീരി എയിലും തിളങ്ങിയ 22 കാരനായ താരത്തെ ബൊളോഗ്നയിൽ നിന്നു ഏതാണ്ട് 42 മില്യൺ യൂറോ നൽകിയാണ് ആഴ്‌സണൽ ടീമിൽ എത്തിക്കുന്നത്.

2029 വരെയുള്ള 5 വർഷത്തെ ദീർഘകാല കരാറിലും താരം ആഴ്‌സണലിൽ ഒപ്പ് വെച്ചു. ഇന്നലെ ലണ്ടനിൽ മെഡിക്കൽ പൂർത്തിയാക്കിയ താരം നിലവിൽ പ്രീ സീസണിൽ അമേരിക്കയിൽ ഉള്ള ആഴ്‌സണൽ ടീമിന് ഒപ്പം ചേർന്നു. താരത്തെ ടീം മീറ്റിങ്ങിലേക്ക് പരിശീലകൻ മിഖേൽ ആർട്ടെറ്റ ക്ഷണിക്കുന്ന സ്വാഗത വീഡിയോ ആണ് ക്ലബ് പുറത്ത് വിട്ടത്. ആഴ്‌സണലിൽ 33 നമ്പർ ജേഴ്‌സി ആണ്
കാലഫിയോരി അണിയുക.

Exit mobile version