Site icon Fanport

ലിവർപൂളിനോട് ‘നോ’ പറഞ്ഞു കൈസെദോ! ചെൽസി മാത്രം മതിയെന്ന് തീരുമാനം

ലിവർപൂളിൽ ചേരില്ല എന്ന കാര്യം അവരെ അറിയിച്ചു മോയിസസ് കൈസെദോ. നേരത്തെ തന്നെ താൻ വാക്ക് കൊടുത്ത ചെൽസിയിൽ മാത്രമാണ് താൻ ചേരുക എന്ന തീരുമാനം ആണ് ഇക്വഡോർ താരം ലിവർപൂളിനെ അറിയിച്ചത്. മെയ് മാസത്തിൽ തന്നെ താരം ചെൽസിയും ആയി വ്യക്തിഗത കരാറിൽ ഏർപ്പെട്ടിരുന്നു.

കൈസെദോ

111 മില്യൺ പൗണ്ടിന്റെ ബ്രിട്ടീഷ് റെക്കോർഡ് ഓഫർ ബ്രൈറ്റൺ കഴിഞ്ഞ രാത്രി ലിവർപൂളിൽ നിന്നു സ്വീകരിച്ചിരുന്നു. ഇതോടെ ഈ കരാർ പ്രതിസന്ധിയിൽ ആയി. നിലവിൽ ചെൽസി ലിവർപൂൾ മുന്നോട്ട് വെച്ച തുകയെക്കാൾ തുക മുന്നോട്ട് വെച്ചു താരത്തെ സ്വന്തമാക്കും എന്നാണ് റിപ്പോർട്ട്. കനത്ത തിരിച്ചടിയാണ് ലിവർപൂളിനു ഇത്. ചെൽസി തങ്ങൾ നേരത്തെ സൃഷ്ടിച്ച എൻസോ ഫെർണാണ്ടസ് റെക്കോർഡ് ഡീൽ ഈ ഡീലിൽ ചെൽസി മറികടക്കും.

Exit mobile version