കൈസെദോ

ലണ്ടനിൽ തുടർന്ന് കൈസെദോ! ലിവർപൂളിൽ പോവുന്ന കാര്യത്തിൽ സംശയം?

ലിവർപൂൾ ഇക്വഡോർ താരം മോയിസസ് കൈസെദോക്ക് ആയി മുന്നോട്ട് വെച്ച 111 മില്യൺ പൗണ്ടിന്റെ ബ്രിട്ടീഷ് റെക്കോർഡ് തുക ബ്രൈറ്റൺ സ്വീകരിച്ചിട്ടും താരത്തിന്റെ ട്രാൻസ്ഫറിൽ പുതിയ ആശങ്കകൾ. ചെൽസിയെക്കാൾ വലിയ തുക മുന്നോട്ട് വെച്ച ലിവർപൂൾ ഓഫർ ബ്രൈറ്റൺ സ്വീകരിച്ചു എങ്കിലും നേരത്തെ ചെൽസിയും ആയി വ്യക്തിഗത ധാരണയിൽ എത്തിയ 21 കാരനായ താരം നിലവിൽ ലിവർപൂൾ നീക്കത്തിൽ സംശയം പ്രകടിപ്പിക്കുന്നത് ആയാണ് റിപ്പോർട്ട്.

നേരത്തെ താരത്തിന് ആയുള്ള മെഡിക്കൽ അടക്കം എല്ലാം ബുക്ക് ചെയ്ത ലിവർപൂൾ താരം ടീമിൽ എത്തും എന്നും കരുതിയിരുന്നു. എന്നാൽ ഇപ്പോഴും ലണ്ടനിൽ തുടരുന്ന കൈസെദോയും ടീമിനും ലിവർപൂളിൽ പോവണോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നാണ് സ്‌കൈ സ്പോർട്സ് റിപ്പോർട്ട്. നിലവിൽ താരത്തിന്റെ തീരുമാനം കാത്തിരിക്കുക ആണ് ലിവർപൂൾ. അതേസമയം താരം ലിവർപൂൾ നീക്കം തടഞ്ഞാൽ ചെൽസി ബ്രൈറ്റണിനു മുന്നിൽ പുതിയ ഓഫർ മുന്നോട്ട് വെക്കുമോ എന്ന കാര്യത്തിൽ ചെൽസി വൃത്തങ്ങൾ വ്യക്തത നൽകിയിട്ടില്ല.

Exit mobile version