Picsart 23 06 16 13 22 49 888

കൈസെദോയെ സ്വന്തമാക്കാൻ ഉറച്ച് ചെൽസി

കൈസെദോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ചെൽസി സജീവമാക്കി. അവർ ഉടൻ തങ്ങളുടെ ആദ്യ ബിഡ് സമർപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. 80 മില്യൺ യൂറോക്ക് കൈസെദോയെ ലഭിക്കും എന്നാണ് ചെൽസി വിശ്വസിക്കുന്നത്. അവർ താരവുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയിൽ എത്തിയിട്ടുമുണ്ട്. ഇനി ട്രാൻസ്ഫർ തുകയാകും പ്രശ്നം. 100 മില്യണു മുകളിൽ താരത്തിനായി ലഭിക്കണം എന്നാണ് ബ്രൈറ്റൺ ആഗ്രഹിക്കുന്നത്.

ഇപ്പോൾ 2027വരെയുള്ള കരാർ കൈസെദോക്ക് ബ്രൈറ്റണിൽ ഉണ്ട് എങ്കിലും താരത്തെ ക്ലബ് വിടാൻ അബുവദിക്കാൻ ആണ് ബ്രൈറ്റന്റെ തീരുമാനം. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞ ജനുവരിയിൽ പല ക്ലബുകളും ശ്രമിച്ചിരുന്നു. ആഴ്സണൽ കൈസെദോക്ക് ആയി 70 മില്യന്റെ ബിഡ് വരെ സമർപ്പിച്ചിരുന്നു. പക്ഷെ ആ ബിഡും സ്വീകരില്ലാൻ ബ്രൈറ്റൺ തയ്യാറായില്ല. 21കാരനായ കൗസെദോ 2021ൽ ആയിരുന്നു ബ്രൈറ്റണിൽ എത്തിയത്.

Exit mobile version