Site icon Fanport

ഗാരി കാഹിൽ ഇനി ബൗണ്മതിൽ

AFC ബോൺമൗത്ത് പരിചയസമ്പന്നനായ പ്രതിരോധക്കാരൻ ഗാരി കാഹിലിനെ ടീമിൽ എത്തിച്ചു. തന്റെ കരിയറിൽ 620-ലധികം മത്സരങ്ങൾ കളിച്ച താരമാണ് കാഹിൽ. താരം ബോണ്മൗതിൽ ഒരു വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിൽ ആയിരുന്ന കാഹിൽ ഇപ്പോൾ ഫ്രീ ട്രാൻസ്ഫറിൽ ആണ് ചാമ്പ്യൻഷിപ്പ് ക്ലബിൽ എത്തുന്നത്.

ചാമ്പ്യൻസ് ലീഗ് കിരീടവും, രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള താരമാണ് കാഹിൽ. ഇംഗ്ലണ്ടിനായി 61 മത്സരങ്ങളും ഈ 35-കാരന്റെ പേരിൽ ഉണ്ട്. ആസ്റ്റൺ വില്ല, ബോൾട്ടൻ വാണ്ടറേഴ്സ്, ചെൽസി, ക്രിസ്റ്റൽ പാലസ് എന്നിവയ്‌ക്കായി ജേഴ്സു അണിഞ്ഞിട്ടുണ്ട്. ചെൽസിയിൽ എട്ട് വർഷത്തോളം കളിച്ച താരമാണ് കാഹിൽ.

Exit mobile version