Site icon Fanport

സോയുഞ്ചു ഇനി അത്ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ബാക്ക്!!

തുർക്കിഷ് താരം ചാഗ്ലാർ സോയുഞ്ചു ലെസ്റ്റർ വിട്ട് ലാലിഗയിൽ എത്തി. പ്രതിരോധ താരം നാലു വർഷത്തെ കരാറിൽ ആണ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തുന്നത്. അത്ലറ്റിക്കോയുമായി മാസങ്ങൾക്ക് മുമ്പ് തന്നെ സൊയുഞ്ചു കരാറിൽ എത്തിയിരുന്നു‌. ലെസ്റ്റർ സിറ്റി റിലഗേറ്റ് ആയത് കൊണ്ട് സൊയുഞ്ചുവിന്റെ ലാലിഗ യാത്ര സുഖമമായി.

സോയുഞ്ചു 22 12 25 16 39 34 654

കഴിഞ്ഞ സമ്മറിലും ലെസ്റ്റർ വിടാൻ സൊയുഞ്ചു ഏറെ ശ്രമിച്ചിരുന്നു. 2018ലാണ് സോയുഞ്ചു ലെസ്റ്ററിൽ എത്തുന്നത്. ആദ്യ സീസണിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും തുടർന്ന് ടീമിലെ പ്രതിരോധത്തിലെ മുഖ്യ താരമായി. എന്നാൽ അടുത്ത കാലത്ത് ഫോം നഷ്ടത്തിലൂടെ കടന്ന് പോവുകയാണ് താരം. ഈ സീസണോടെ കരാറും അവസാനിച്ചിരുന്നു.

Exit mobile version