കബയേറോ ചെൽസി വിട്ടു

20210604 225058
Credit: Twitter
- Advertisement -

ചെൽസിയുടെ മൂന്നാം ഗോൾകീപ്പർ ആയിരുന്ന വില്ലി കബയേറോ ചെൽസി വിട്ടു. ഈ മാസത്തോടെ കരാർ അവസാനിച്ച കബയേറോയുടെ കരാർ പുതുക്കേണ്ട എന്ന് ചെൽസി തീരുമാനിക്കുകയായിരുന്നു. കബയേറോ ഇനി പുതിയ ക്ലബ് കണ്ടെത്തും. അർജന്റീന താരം 2017 മുതൽ ചെൽസിയിൽ കബയേറോ ഉണ്ട്. ആദ്യം ചെൽസിയിൽ രണ്ടാം ഗോൾ കീപ്പർ ആയിരുന്ന കബെയേറോ മെൻഡി കൂടെ എത്തിയതോടെ മൂന്നാം സ്ഥാനത്തേക്ക് താഴുക ആയിരുന്നു.

ചെൽസിക്ക് ഒപ്പം ഒരു എഫ് എ കപ്പും ഒരു യൂറോപ്പ് ലീഗ് കിരീടവും ഇപ്പോൾ ചാമ്പ്യൻസ് ലീഗും കബയേറോ സ്വന്തമാക്കിയിട്ടുണ്ട്. ചെൽസി കിരീടം നേടിയ എഫ് എ കപ്പ് ഫൈനലിൽ കബെയേറോ ആയിരുന്നു വല കാത്തിരുന്നത്. ചെൽസിക്കായി 38 മത്സരങ്ങൾ ആകെ കളിച്ച താരം 14 ക്ലീൻ ഷീറ്റ് നേടിയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, എൽചെ, ബോക ജൂനിയേഴ്സ് എന്നീ ക്ലബുകൾക്കായി കബയേറോ കളിച്ചിട്ടുണ്ട്.

Advertisement