Picsart 24 07 18 00 01 34 320

കൊളംബിയൻ ലെഫ്റ്റ് ബാക്കായ കാബലിനെ യുവന്റസ് സ്വന്തമാക്കുന്നു

ഹെല്ലസ് വെറോണയുടെ താരം ഹുവാൻ കാബലിനെ യുവന്റസ് സ്വന്തമാക്കുന്നു. ബോണസ് ഉൾപ്പെടെ 12 മില്യൺ ആകും താരത്തിനായുള്ള ട്രാൻസ്ഫർ ഫീ. കാബലിനായി ഇന്റർ മിലാനും രംഗത്ത് ഉണ്ടായിരുന്നു. ഈ ആഴ്ച യുവതാരം ടൂറിനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

ഡിഫൻഡർ അഞ്ച് വർഷത്തെ കരാർ യുവന്റസിൽ ഒപ്പിടും. കൊളംബിയൻ താരം 2022 മുതൽ ഹെല്ലസ് വെറോണയിൽ ഉണ്ട്. അതിനു മുമ്പ് അത്ലറ്റിക് നാഷണലിനായായിരുന്നു താരം കളിച്ചിരുന്നത്. കൊളംബിയയുടെ യുവ ടീമുകൾക്ക് ആയും താരം കളിച്ചിട്ടുണ്ട്.

Exit mobile version