അർജന്റീനയുടെ യുവതാരത്തെ ടീമിലെത്തിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്

അർജന്റീനയുടെ യുവതാരത്തെ ടീമിലെത്തിച്ച് ജർമ്മൻ ക്ലബ്ബായ ബൊറുസിയ ഡോർട്ട്മുണ്ട്. അർജന്റീനിയൻ ടീമായ ബൊക്ക ജൂനിയേഴ്സിന്റെ പ്രതിരോധ താരം ലിയണാർഡോ ബലേർദിയെയാണ് ഡോർട്ട്മുണ്ട് ടീമിലെത്തിച്ചത്. 15 മില്ല്യൺ യൂറോ നൽകിയാണ് താരത്തെ സിഗ്നൽ ഇടൂന പാർക്കിൽ എത്തിച്ചത്.

19 കാരനായ യുവതാരം അർജന്റീനയുടെ U20 ടീമിൽ അംഗമാണ്. ബൊക്ക ജൂനിയേഴ്സിന്റെ യൂത്ത് അക്കാദമിയിൽ തുടങ്ങിയ യുവതാരം 2018ലാണ് സീനിയർ ടീമിൽ എത്തുന്നത്. നിലവിൽ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനക്കാരായ ഡോർട്ട്മുണ്ട് പരിക്കേറ്റ പ്രതിരോധതാരം മാനുവൽ അകാഞ്ചിക്ക് പകരക്കാരനായാണ് ടീമിലെത്തിക്കുന്നത്.