Picsart 23 03 02 03 11 18 079

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെഗോർസ്റ്റിനായി ലെവർകുസൻ രംഗത്ത്

ബേൺലി സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിന് വേണ്ടി ബയേർ ലെവർകൂസൻ രംഗത്ത്. 30-കാരനായ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോണിൽ കളിച്ചിരുന്നു‌. എങ്കിലും സീസൺ അവസാനം യുണൈറ്റഡ് താരത്തെ ബേർൺലിയിലേക്ക് തന്നെ തിരികെ അയച്ചു. ബേർൺലി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി എങ്കിലും വെഗോർസ്റ്റിനെ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നില്ല.

2022 ജനുവരിയിൽ വോൾഫ്സ്ബർഗിൽ നിന്ന് ആയിരുന്നു ബേൺലിയിലേക്ക് വെഗോർസ്റ്റ് എത്തിയത്‌. ജർമ്മനിയിൽ ഗംഭീര ഫോമിൽ മുമ്പ് കളിച്ചിട്ടുള്ളത് കൊണ്ടാണ് ലെവർകൂസൺ വെഗോർസ്റ്റിനായി ശ്രമിക്കുന്നത്‌. ബേർൺലിയിൽ എത്തിയ താരം 20 ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ മാത്രം ആണ് നേടിയത്‌.

കഴിഞ്ഞ സീസൺ ആദ്യ പകുതിയിൽ തുർക്കിയിൽ
Beşiktaş-ൽ ലോണിൽ കളിച്ച താരം രണ്ടാം പകുതിയിൽ മാഞ്ചസ്റ്ററിലെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിലും ഗോൾ നേടാൻ വെഗോർസ്റ്റ് പ്രയാസപ്പെട്ടിരുന്നു.

Exit mobile version