Picsart 23 08 23 11 02 14 832

ആസ്റ്റൺ വില്ലയുടെ യുവതാരം ആരൺ റാംസിയെ ബേർൺലി സ്വന്തമാക്കി

ഇംഗ്ലണ്ട് അണ്ടർ20 മിഡ്ഫീൽഡർ ആരോൺ റാംസിയെ ബേർൺലി സ്വന്തമാക്കി. ആസ്റ്റൺ വില്ലയിൽ നിന്ന് ആണ് റാംസി ബേർൺലിയിലേക്ക് എത്തുന്നത്. വില്ല പാർക്കിൽ ആണ് അവസാന 12 വർഷമായി താരം ചെലവഴിച്ചിരുന്നത്. വിൻസെന്റ് കമ്പനിയുടെ 11-ാമത്തെ സമ്മർ സൈനിംഗാണ് റാംസി. താരം അഞ്ച് വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചത്.

“ഞാൻ കുറച്ച് കാലമായി ഒരു ബേൺലി കളിക്കാരനാകാൻ കാത്തിരിക്കുകയാണ്, ഇപ്പോൾ എല്ലാം ഔദ്യോഗികമായി പൂർത്തിയാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇവിടെ കരിയർ ആരംഭിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല.” റാംസി കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഇരുപതുകാരനായ താരം ആസ്റ്റൺ വില്ലക്കായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നില്ല. അവസാന സീസണുകളിൽ നോർവിചിനായും മിഡിൽസ്ബ്രോക്കായും ലോണിൽ റാംസി കളിച്ചിരുന്നു. ഇംഗ്ലീഷ് അണ്ടർ 20 ടീമിനായും റാംസി കളിച്ചിട്ടുണ്ട്.

Exit mobile version