Site icon Fanport

കരാർ നീട്ടി നൽകിയില്ല, ബുഫൺ പി എസ് ജി വിട്ടു

ഇറ്റാലിയൻ ഇതിഹാസ താരം ബുഫൺ പി എസ് ജി വിട്ടു. കഴിഞ്ഞ വർഷം പാരീസിൽ എത്തിയ താരം കേവലം ഒരു സീസൺ മാത്രം കളിച്ച ശേഷമാണ് പരീസിനോട് വിട പറയുന്നത്.

യുവന്റസുമായുള്ള കരാർ അവസാനിച്ചതോടെയാണ് വെറ്ററൻ ഗോൾ കീപ്പർ താരമായ ബുഫൺ ടൂഹലിന്റെ ടീമിൽ എത്തുന്നത്. 41 വയസുകാരനായ ബുഫൺ പക്ഷെ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമോ എന്ന കാര്യം സ്ഥിതീകരിച്ചിട്ടില്ല. 2001 മുതൽ 2018 വരെ യുവന്റസിനായി കളിച്ച താരം ലോകം കണ്ട മികച്ച ഗോളിമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. പക്ഷെ പാരീസിൽ കാര്യമായി ഒന്നും ചെയ്യാൻ താരത്തിനായില്ല. എങ്കിലും പി എസ് ജി ക്ക് ഒപ്പം ലീഗ് 1 കിരീടം നേടാനായത് താരത്തിന് തന്റെ കരിയറിൽ ഓർക്കാവുന്ന ഒരു നേട്ടം തന്നെയാണ്.

ഇറ്റലിക്കൊപ്പം 1997 മുതൽ 2017 വരെ കളിച്ച താരം 2006 ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Exit mobile version