Site icon Fanport

ആഴ്സണലിനെ കീഴ്പ്പെടുത്തി ബുവിന്ദിയ ആസ്റ്റൺ വില്ലയിലേക്ക്

നോർവിച് സിറ്റിയുടെ തരം ബുവിന്ദിയ ആസ്റ്റൺ വില്ല ജേഴ്സിയിൽ കളിക്കും. ആഴ്സണലിന്റെ 30 മില്യൺ യൂറോയുടെ ഓഫറും മറികടന്നാണ് ആസ്റ്റൺ വില്ല ബുവിന്ദിയയെ സ്വന്തമാക്കിയത്. 36 മില്യൺ ആണ് ആസ്റ്റൺ വില്ല നോർവിചിന് നൽകിയ ഓഫർ. ആസ്റ്റൺ വില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറാകും അത്. നോർവിചിന് ഒരു ട്രാൻസ്ഫറിൽ ലഭിക്കുന്ന ഏറ്റവും വലിയ തുകയുമാകും ഇത്.

അർജന്റീനയിൽ ഉള്ള ബുവന്ദിയ അവിടെ വെച്ച് മെഡിക്കൽ പൂർത്തിയാക്കി. ഉടൻ തന്നെ ഈ ട്രാൻസ്ഫർ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരും. ഗെറ്റഫയിൽ നിന്ന് 1 മില്യണായിരുന്നു ബുവിന്ദിയ നോർവിചിൽ എത്തിയത്. നോർവിചിനായി 24 ഗോളുകളും 42 അസിസ്റ്റും താരം അവസാന മൂന്നു സീസണിൽ സംഭാവന ചെയ്തു. ഈ സീസണിൽ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ നോർവിചിന്റെ ഏറ്റവും മികച്ച താരമായിരുന്നു ബുവിന്ദിയ.

Exit mobile version