റൊമാനിയൻ സ്ട്രൈക്കറെ സ്വന്തമാക്കി ബ്രൈറ്റൺ

സീസണിലെ രണ്ടാം സൈനിങ്ങുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റൺ. ഇന്നലെ റൊമാനിയൻ താരമായ ഫ്ലോറിൻ അൻഡോണയെ ആണ് ബ്രൈറ്റൺ സ്വന്തമാക്കിയത്. 25കാരനായ താരത്തെ സ്പാനിഷ് ക്ലബായ ഡിപോർട്ടീവോ ല കൊറൂണയിൽ നിന്നാണ് ബ്രൈറ്റൺ പ്രീമിയർ ലീഗിലേക്ക് എത്തിക്കുന്നത്. അഞ്ചു വർഷത്തേക്കാ‌ണ് താരത്തിന്റെ കരാർ.

കഴിഞ്ഞ രണ്ടു സീസണുകളിലായി 69ൽ അധികം മത്സരങ്ങൾ ഫ്ലോറിൻ ഡിപ്പോർട്ടീവോ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്. ക്ലബിനായി 18 ഗോളുകളും താരം നേടി. ഫ്ലോറിനെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബ്രൈറ്റൺ പരിശീലകൻ ക്രിസ് ഹുട്ടൺ പറഞ്ഞു. ഫ്ലോറിനെ കുറച്ചധികം കാലമായി ക്ലബ് സ്കൗട്ട് ചെയ്യുന്നു എന്നും പരിശീലകൻ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial