Site icon Fanport

റെക്കോർഡ് സൈനിംഗ്, ബ്രസീലിയൻ യുവതാരം പെഡ്രോ ബ്രൈറ്റണിൽ

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ് ഒരു യുവതാരത്തെ കൂടെ സ്വന്തമാക്കി. ബ്രസീലിയൻ സ്‌ട്രൈക്കർ ജോവോ പെഡ്രോയെ ആണ് വാറ്റ്‌ഫോർഡിൽ നിന്ന് ബ്രൈറ്റൺ ടീമിലേക്ക് എത്തിച്ചത്. . 30 മില്യൺ ആണ് ട്രാൻസ്ഫർ തുക. ബ്രൈറ്റൺ ക്ലബിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണിത്. ഇന്ന് ഈ നീക്കത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു.

പെഡ്രോ 23 04 28 03 04 34 936

21കാരനായ ജോവോ പെഡ്രോ വാറ്റ്ഫോർഡിനായി അവസാന സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2020ൽ ആയിരുന്നു താരം വാറ്റ്ഫോർഡിൽ എത്തിയത്. അതിനു മുമ്പ് 10 വർഷങ്ങളോളം ഫ്ലുമിനെൻസ് ക്ലബിൽ ആയിരുന്നു. ലിവർപൂൾ മധ്യനിര താരം മിൽനറിനെയും ബ്രൈറ്റൺ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version