ബ്രൈറ്റന്റെ ബിസോമ സ്പർസിന്റെ മിഡ്ഫീൽഡിലേക്ക്

Img 20220614 144906

ബ്രൈറ്റന്റെ മധ്യനിര താരം ബിസോമയെ സ്പർസ് സ്വന്തമാക്കും. ബിസോമയും സ്പർസുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞു. 26 മില്യൺ യൂറോയോളം ആണ് സ്പർസ് ബ്രൈറ്റണ് ബിസോമയ്ക്ക് ആയി വാഗ്ദാനം ചെയ്തിട്ടുള്ളത്. ബിസോമ അഞ്ചു വർഷത്തെ കരാർ സ്പർസി ഒപ്പുവെക്കും. സ്പർസിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാം സൈനിംഗ് ആയി ബിസോമ മാറും. ഇതിനകം അവർ ഫ്രേസർ ഫ്രോസ്റ്ററിനെയും പെരിസിചിനെയും സൈൻ ചെയ്തിട്ടുണ്ട്.

ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബിസോമ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം ബിസോമയെ സ്വന്തമക്കാൻ ശ്രമിച്ചുരുന്നു എങ്കിലും ബ്രൈറ്റൺ താരത്തെ വിട്ടു കൊടുത്തിരുന്നില്ല. 25കാരനായ മാലി താരം 2018 മുതൽ ബ്രൈറ്റണ് ഒപ്പം ആണ് കളിക്കുന്നത്. മുമ്പ് ഫ്രഞ്ച് ക്ലബ് ലില്ലെയുടെ ഭാഗമായിരുന്നു.

Previous articleറുദിഗറിന് പകരം ഒരു സെന്റർ ബാക്കിനായുള്ള ചെൽസി ശ്രമം തുടരുന്നു
Next articleമാഞ്ചസ്റ്റർ സിറ്റി ഇതിഹാസം കൊമ്പനി ഇനി ബേർൺലി പരിശീലകൻ