Site icon Fanport

ബ്രയൻ ബ്രോബി വീണ്ടും അയാക്സിന്റെ മാത്രം താരം

ഡച്ച് ചാമ്പ്യന്മാരായ അയാക്സിനായി ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ യുവ ഫോർവേഡ് ബ്രയാൻ ബ്രോബിയെ അയാക്സ് സ്ഥിര കരാറിൽ സ്വന്തമാക്കി. ലൈപ്സിഗിൽ നിന്ന് ലോണിൽ ആയിരുന്നു ഇരുപതുകാരനായ താരം അയാക്സിൽ ഈ കഴിഞ്ഞ സീസണിൽ കളിച്ചത്. ലൈപ്സിഗിലേക്ക് താരം തിരികെ പോയെങ്കിലും തിരികെ സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കാൻ അയാക്സ് ഇപ്പോൾ ധാരണയിൽ എത്തി.

അയാക്സിന്റെ യുവടീമിലൂടെ വളർന്നു വന്ന താരം 2021 സമ്മറിൽ ആയിരുന്നു ലൈപ്സിഗിലേക്ക് പോയത്. ലൈപ്സിഗിനായി അരങ്ങേറ്റം നടത്തി എങ്കിലും താരം ലോണിൽ അയാക്സിലേക്ക് തന്നെ തിരികെയെത്തുക ആയിരുന്നു. കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിൽ ഏഴു ഗോളുകൾ നേടാൻ ബ്രോബിക്ക് ആയിരുന്നു. അയാക്സിന്റെ ഈ സീസണിലെ മൂന്നാമത്തെ സൈനിംഗ് ആണ് ഇത്.

Exit mobile version