20230808 210923

അർജന്റീനൻ മുന്നേറ്റ താരം നിക്കോ ഗോൺസാലസിന് വേണ്ടി ബ്രെന്റ്ഫോർഡ് ഓഫർ

ഫ്‌യോറന്റിനയുടെ അർജന്റീനൻ ഫോർവെഡ് നിക്കോ ഗോൺസാലസിന് വേണ്ടി ബ്രെന്റ്ഫോർഡിന്റെ ഓഫർ. 30 മില്യൺ യൂറോയുടെ ഓഫർ ഇംഗ്ലീഷ് ടീം സമർപ്പിച്ചു കഴിഞ്ഞതായി “ദ് അത്ലറ്റിക്” റിപ്പോർട്ട് ചെയ്യുന്നു. ഐവാൻ ടോണിയുടെ തിരിച്ചു വരവ് വൈകും എന്നതിനാൽ മുന്നേറ്റത്തിലേക്ക് മികച്ച താരങ്ങളെ എത്തിക്കാനുള്ള നീക്കത്തിലാണ് ബ്രെന്റ്ഫോർഡ്. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചിരുന്ന കെവിൻ ഷാഡയേയും അവർ സ്വന്തമാക്കിയിരുന്നു. ബ്രെന്റ്ഫോർഡിന്റെ ഓഫർ ഇറ്റാലിയൻ ടീം സ്വീകരിക്കുമോ എന്ന കാര്യത്തിൽ സൂചനയില്ല.

കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനം നിക്കോയെ മുൻനിര ടീമുകളുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. 14 ഗോളും അഞ്ച് അസിസ്റ്റും നേടിയ ഇരുപത്തിയഞ്ചുകാരന് പക്ഷെ പരിക്ക് മൂലം ലോകക്കപ്പിൽ പുരത്തിരിക്കാനായിരുന്നു വിധി. താരത്തിന് ഇനിയും മൂന്ന് വർഷത്തോളം കരാർ ഫ്‌യോറന്റിനയിൽ ബാക്കിയുണ്ട്. അതേ സമയം കോൺഫറൻഡ് ലീഗ് ഫൈനൽ വരെ എത്തിയ സീസണിന് ശേഷം ടീമിന്റെ മുന്നേറ്റം അടിമുടി ഉടച്ചു വർക്കുകയാണ് ഫ്‌റോറെന്റിന. കുന്തമുന ആയിരുന്ന ആർതർ കബ്രാൾ ബെൻഫിക്കയിലേക്ക് ചേക്കേറിയപ്പോൾ, ലോക ജോവിക്കും പുറത്തേക്കുള്ള പാതയിൽ ആണ്. പകരക്കാരനായി റിവർ പ്ലേറ്റ് താരം ലൂക്കസ് ബെൽട്രനെ അവർ എത്തിക്കുകയും ചെയ്തു.

Exit mobile version