ബ്രസീലിയൻ യുവ അറ്റാക്കറെ സ്വന്തമാക്കി ഷക്തർ

- Advertisement -

നിരവധി യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധ ആകർഷിച്ച ബ്രസീലിയൻ ടീനേജ് താരം ഫെർണാണ്ടോ ഡോസ് സാന്റോസ് ഷക്തർ ഡൊണെസ്കിൽ ചേർന്നു. അഞ്ചു വർഷത്തെ കരാറിലാണ് ഈ 19കാരനെ ഉക്രൈൻ ക്ലബായ ഷക്തർ സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബായ പാൽമെറാസിന്റെ താരമായിരുന്നു ഫെർണാണ്ടോ.

കഴിഞ്ഞ സീസണിൽ പാൽമെറാസിന്റെ യൂത്ത് ടീമിനായി 13 ഗോളുകൾ ഈ അറ്റാക്കിംഗ് മിഡ്ഫീൽഡർ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ സീനിയർ ടീമിനായി അരങ്ങേറ്റവും നടത്തിയിരുന്നു ഫെർണാണ്ടോ. ബ്രസീലിയൻ അണ്ടർ 20 ടീമിനായും ഫെർണാണ്ടോ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement