ബ്രസീലിയൻ യുവ ഡിഫൻഡറെ സ്വന്തമാക്കി ബ്രൈറ്റൺ

ബ്രസീലിയൻ യുവ ഡിഫൻഡർ ബെർണാണ്ടൊ ഫെർണാണ്ടസ് ജൂനിയറിനെ ബ്രൈറ്റൺ സ്വന്തമാക്കി. ജർമ്മൻ ക്ലബായ ലെപ്സിഗിൽ നിന്നാണ് ബെർണാണ്ടോയെ ബ്രൈറ്റൺ പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരിക്കുന്നത്. മുൻ ബ്രസീലിയൻ ഇതിഹാസം ബെർണാണ്ടോ ഫെർണാണ്ടസിന്റെ മകനാണ് ബെർണാണ്ടി ജൂനിയർ. 23കാരനായ താരത്തെ 3 വർഷത്തെ കരാറിലാണ് ബ്രൈറ്റൺ ഇപ്പോൾ ടീമിൽ എത്തിച്ചിരിക്കുന്നത്.

റെഡ്ബുൾ ബ്രസീലിലൂടെ വളർന്ന് വന്ന താരം അവസാന രണ്ട് വർഷമായി ലെപ്സിഗിലായിരുന്നു കളിക്കുന്നത്. ലെപ്സിഗിനായി 49 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗും താരം ലെപ്സിഗിനായി ഇറങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version