Site icon Fanport

ബ്രസീലിയൻ സ്ട്രൈക്കറെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ന്യൂകാസിൽ

പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ സൈനിംഗ് നടത്തി. ബ്രസീലിയൻ സ്ട്രൈക്കർ ജോയലിങ്ടണേയാണ് ന്യൂകാസിൽ ടീമിലെത്തിച്ചത്. 6 വർഷത്തെ കരാറിലാണ് താരം ന്യൂകാസിലിൽ എത്തുന്നത്. ജർമ്മൻ ക്ലബ്ബായ ഹോഫൻഹെയിമിൽ നിന്നുമാണ് ഇഗ്ലണ്ടിലേക്ക് താരമെത്തുന്നത്.

ക്ലബ്ബ് റെക്കോർഡായ 35 മില്ല്യൺ യൂറോ നൽകിയാണ് 22 കാരനെ മാഗ്പൈസ് ടീമിലെത്തിച്ചത്. ഇതിനു മുൻപ് മിഗ്വെൽ അൽമിറോണിന് 20.5 മില്ല്യൺ യൂറോ നൽകിയതായിരുന്നു ക്ലബ്ബ് റെക്കോർഡ്. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ ഹോഫെൻഹെയിമിന് വേണ്ടി 35 മത്സരങ്ങളിലായി 11 ഗോളുകൾ അടിച്ച് കൂട്ടിയിട്ടുണ്ട് ജോയലിങ്ടൺ. ന്യൂകാസിലിൽ 9 നമ്പർ ജേഴ്സിയാവും താരമണിയുക.

Exit mobile version