Site icon Fanport

ബ്രസീലിയൻ സ്ട്രൈക്കറെ സ്വന്തമാക്കി മിനേർവ പഞ്ചാബ്

ബ്രസീലിയൻ താരമായ റോബേർട്ട് ഡി സൂസയെ മിനേർവ പഞ്ചാവ് സ്വന്തമാക്കി. ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവയുടെ ഫോർവേഡ് ലൈൻ ഇനി ഡിസൂസ ആകും നയിക്കുക. നിരവധി പ്രമുഖ ക്ലബുകൾക്ക് കളിച്ചിട്ടുള്ള താരമാണ് റോബേർട് ഡി സൂസ. സൗദി അറേബ്യൻ ക്ലബായ ഇത്തിഹാദ് ബ്രസീലിയൻ ക്ലബായ സാന്റ ക്രൂസ് എന്നീ ക്ലബുകൾക്ക് ബൂട്ട് കെട്ടിയിട്ടുണ്ട്.

വൻ ക്ലബുകളായ പി എസ് വി, റയൽ ബെറ്റിസ്, സ്പാർടക് മോസ്കൊ എന്നീ ക്ലബുകളിലും ഡിസൂസ ഉണ്ടായിരുന്നു. ചെഞ്ചോ ബെംഗളൂരു എഫ് സിയിലേക്ക് പോയ വിടവ് ഡിസൂസ തീർക്കുമെന്നാണ് മിനേർവ ക്ലബ് മാനേജ്മെന്റ് കരുതുന്നത്.

Exit mobile version