Site icon Fanport

ബ്രസീലിയൻ ഡിഫൻഡർ കാർലോസ് ഇനി സെവിയ്യയിൽ

ബ്രസീലിയൻ സെന്റർ ബാക്ക് ഡിയേഗോ കാർലോസ് ഇനി സെവിയ്യയിൽ. ഫ്രഞ്ച് ക്ലബായ നാന്റെസിന്റെ ഡിഫൻഡറായ കാർലോസിനെ 15 മില്യണ് ആണ് സെവിയ്യ സൈൻ ചെയ്തത്. 3 വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. 2016 മുതൽ നാന്റെസിനായി കളിക്കുന്ന താരമാണ് കാർലോസ്. നൂറിൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്.

മുമ്പ് പോർട്ടോയുടെ ബി ടീമിൽ ആയിരു‌ന്നു. അവിടെ നിന്നാണ് കാർലോസ് നാനെസിൽ എത്തിയത്. മുമ്പ് ബ്രസീലിയൻ ടീമായ സാവോ പോളയിൽ ഉണ്ടായിരുന്നു. സാവോ പോളോയുടെ യൂത്ത് ടീമിലൂടെ വളർന്ന താരം കൂടിയാണ്. ഇന്ന് ലൊപറ്റെഗിയെ പരിശീലകനായും സെവിയ്യ എത്തിച്ചിരുന്നു.

Exit mobile version