Picsart 23 04 28 03 04 24 762

ബ്രസീലിയൻ യുവതാരം പെഡ്രോ ബ്രൈറ്റൺ താരമാകും

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ് ഒരു യുവതാരത്തെ കൂടെ സ്വന്തമാക്കുകയാണ്‌. ബ്രസീലിയൻ സ്‌ട്രൈക്കർ ജോവോ പെഡ്രോയെ ആണ് വാറ്റ്‌ഫോർഡിൽ നിന്ന് ബ്രൈറ്റൺ ടീമിലേക്ക് എത്തിക്കുന്നത്.
ഇരു ക്ലബുകളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും കരാർ ഉടൻ അന്തിമമാകുമെന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ജോവോ പെഡ്രോ ബ്രൈറ്റൺ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചതായും ഫബ്രിസിയോ പറയുന്നു‌. ഈ സീസൺ അവസാനിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം വരും. 21കാരനായ ജോവോ പെഡ്രോ വാറ്റ്ഫോർഡിനായി അവസാന സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2020ൽ ആയിരുന്നു താരം വാറ്റ്ഫോർഡിൽ എത്തിയത്. അതിനു മുമ്പ് 10 വർഷങ്ങളോളം ഫ്ലുമിനെൻസ് ക്ലബിൽ ആയിരുന്നു.

Exit mobile version