Site icon Fanport

ബ്രസീൽ യുവ സെന്റർ ബാക്കിനെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി

ബ്രസീലിയൻ യുവ്സ് സെന്റർ ബാക്ക് മുറില്ലോയുമായി നോട്ടിംഗ്ഹാം ഫോറസ്റ്റ് കരാർ ധാരണയിൽ എത്തി. 12 മില്യൺ നൽകിയാകും പ്രീമിയർ ലീഗ് ക്ലബ് മുറിലോയെ സ്വന്തമാക്കുന്നത്‌. ആഡ് ഓൺ ആയി 3 മില്യണും ബ്രസീൽ ക്ലബായ കൊറിന്ത്യൻസിന് ഫോറസ്റ്റ് നൽകും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

Picsart 23 08 26 10 27 00 948

21-കാരൻ 2019 മുതൽ കൊറിന്ത്യൻസിന് ഒപ്പം ഉണ്ട്‌. ഈ സീസണിൽ ടീമിന്റെ പ്രധാന സെന്റർ ബാക്കയി താരം മാറി. 31 സീനിയർ ഗെയിമുകൾ ഇതുവരെ താരം കളിച്ചിട്ടുണ്ട്. ബ്രസീലിയൻ താരങ്ങളായ ഡാനിലോ, ഫെലിപ്പെ, ആന്ദ്രേ സാന്റോസ് എന്നിവർ ഇപ്പോൾ തന്നെ ഫോറസ്റ്റ് ടീമിൽ ഉണ്ട്..

മുറില്ലോ അടുത്ത ദിവസങ്ങളിൽ തന്നെ ഇംഗ്ലണ്ടിൽ എത്തി ട്രാൻസ്ഫർ നീക്കം പൂർത്തിയാക്കും.

Exit mobile version