റോബി ബ്രാഡി ഇനി ബ്ബൗണ്മതിൽ

ചാമ്പ്യൻഷിപ്പ് ക്ലബായ AFC ബോൺമൗത്ത് റിപ്പബ്ലിക് ഓഫ് അയർലൻഡ് ഇന്റർനാഷണൽ റോബി ബ്രാഡിയുടെ ട്രാൻസ്ഫർ പൂർത്തിയാക്കി. 29-കാരൻ ഒരു സൗജന്യ ട്രാൻസ്ഫറിലാണ് ബ്ബൗണ്മതിൽ എത്തുന്നത്. സ്റ്റോക്ക് സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി താരം പുതിയ ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. 160 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്ത് ബ്രാഡിക്ക് ഉഅൻട്. തന്റെ രാജ്യത്തിനായി 57 മത്സരങ്ങളും താരം കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

ഹൾ സിറ്റി, നോർവിച്ച്, ബേൺലി എന്നിവർക്കുമായും പ്രീമിയർ ലീഗിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.

Exit mobile version