ബോണ്മതിന്റെ താരം ഇനി അമേരിക്കൻ ചാമ്പ്യൻസിനൊപ്പം

ബോണ്മതിന്റെ യുവതാരം ഹിൻഡ്മാനെ അമേരിക്കൻ ചാമ്പ്യന്മാരായ അറ്റ്ലാന്റ യുണൈറ്റഡ് സ്വന്തമാക്കി. 23കാരനായ താരത്തെ ആദ്യം ലോണിൽ ആണ് അറ്റ്ലാന്റ ടീമിൽ എത്തിക്കുന്നത്. ഡിസംബർ വരെ ലോണിൽ കളിച്ച ശേഷം പിന്നീട് അറ്റ്ലാന്റയുമായി താരം സ്ഥിര കരാർ ഒപ്പിവെക്കും.

ഫുൾഹാമിൽ നിന്ന് വലിയ പ്രതീക്ഷയോടെയാണ് ഹിൻഡ്മാൻ ബൗണ്മതിൽ എത്തിയത് എങ്കിലും കാര്യമായി ബൗണ്മതിൽ തിളങ്ങാൻ ഹിൻഡ്മാനായില്ല. ആകെ ഏഴു മത്സരങ്ങൾ മാത്രമേ ഹിൻഡ്മാൻ ബൗണ്മതിനായി കളിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷങ്ങളിൽ സ്കോട്ടിഷ് ക്ലബുകളായ റേഞ്ചേഴ്സിനും ഹിബെർനയാനും വേണ്ടി ഹിൻഡ്മാൻ കഴിച്ചിരുന്നു.

Previous articleരോഹിത്തിന്റെ ശതകത്തിന് ശേഷം ബംഗ്ലാദേശിന്റെ വിക്കറ്റ് വേട്ട, മുസ്തഫിസുറിന് 5 വിക്കറ്റ്
Next articleട്രാൻസ്ഫർ അപേക്ഷ നൽകി അർണോടോവിച്