Site icon Fanport

ബൊണൂച്ചി തിരികെ യുവന്റസിൽ, പ്രതിഷേധവുമായി ആരാധകർ

ഇറ്റാലിയൻ സെന്റർ ബാക്ക് ബൊണൂച്ചി തിരികെ വീണ്ടും യുവന്റസിൽ. ഒരു വർഷം മുമ്പ് യുവന്റസ് വിട്ട് എ സി മിലാനിൽ പോയ താരമാണ് വീണ്ടും തിരിച്ച് ടൂറിനിൽ എത്തുന്നത്. ബൊണൂച്ചിയുടെ മെഡിക്കൽ കഴിഞ്ഞ് താരം യുവന്റസ് ജേഴ്സി അണിയാനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ്. ബൊണൂച്ചിയുടെ വരവ് പക്ഷെ ആരാധകർ സ്വാഗതം ചെയ്തില്ല.

ക്ലബ് വിട്ട് വൈരികളായ എ സി മിലാനിൽ പോയ ബൊണൂച്ചിയോട് ക്ഷമിക്കാൻ തയ്യാറല്ല എന്നാണ് ഭൂരിഭാഗം യുവന്റസ് ഫാൻസും പറയുന്നത്. ഇന്നലെ മെഡിക്കലിനെത്തിയ ബൊണൂച്ചിയെ ഒരു സംഘം ആരാധകർ കൂകി വിളിക്കുകയും ചെയ്തു‌. 2010 മുതൽ 2017 വരെ യുവന്റസിനായി താരം കളിച്ചിരുന്നു. 227 മത്സരങ്ങൾ യുവന്റസിനായി ബൊണൂച്ചി മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version