20230728 160854

എഡിസൻ കവാനിയെ എത്തിക്കാൻ ബോക്കാ ജൂനിയേഴ്‌സ്

എഡിസൻ കവാനിയെ ടീമിലേക്കെത്തിക്കാൻ ബൊക്കാ ജൂനിയേഴ്‌സിന്റെ നീക്കം. വലൻസിയയുമായുള്ള കരാർ അവസാനിപ്പിച്ച് താരം ഫ്രീ ഏജന്റ് ആവുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇത് ഉടൻ തന്നെ സംഭവിച്ചേക്കുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഒരു സീസണിലേക്ക് കൂടി വലൻസിയയിൽ കരാർ ബാക്കിയുള്ളതിനാൾ വരുമാനത്തിന്റെ ഒരു ഭാഗം താരം ഒഴിവാക്കേണ്ടി വരും. മറ്റൊരു മുന്നേറ്റ താരമായ ജസ്റ്റിൻ ക്ലൈവെർട്ടിനെയും നഷ്ടമായ വലൻസിയ മുന്നേറ്റത്തിലേക്ക് മികച്ചൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിക്കും.

അതേ സമയം കവാനിക്ക് മുൻപിൽ വച്ച ഓഫറിൽ ഔദ്യോഗികമായി ഒപ്പിടാൻ തിങ്കളാഴ്ച്ച വരെ ബൊക്കാ ജൂനിയേഴ്‌സ് താരത്തിന് സമയം നൽകിയിട്ടുള്ളതായി സ്പാനിഷ് മാധ്യമമായ റെലോവോ റിപ്പോർട്ട് ചെയ്യുന്നു. കോപ്പ ലിബറൽട്ടോസിന്റെ പ്രീ ക്വർട്ടറിൽ നഷ്യോണാലുമായുള്ള മത്സരത്തിന് മുന്നോടിയായി കവാനിയെ കൊണ്ടു വരാൻ ആണ് നീക്കം. ഈ മത്സരത്തിന് താരത്തിന്റെ സാന്നിധ്യം ഉണ്ടാവണമെങ്കിൽ രെജിസ്റ്റട്രെഷൻ അടക്കമുള്ള സങ്കീർണതകൾ പൂർത്തിയാക്കാൻ തിങ്കളാഴ്ച എങ്കിലും കരാറിൽ ഒപ്പിടണം. വലൻസിയ വിടുതൽ നൽകി ഫ്രീ ഏജന്റ് ആയാൽ പിന്നെ കാര്യങ്ങൾ എല്ലാം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ കാര്യം സ്ഥിരീകരിച്ച കവാനിയുടെ സഹോദരൻ, ബൊക്കയിൽ തന്നെ താരം എത്തുമെന്ന ശുഭാപ്തി പ്രകടിപ്പിച്ചു. ഒരുപാട് ചരിത്രമുള്ള ക്ലബ്ബിൽ കവാനി കളിക്കുന്നത് സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version