Site icon Fanport

എടികെ കൊൽക്കത്തയുടെ ബിപിൻ സിങ് ഇനി മുംബൈ സിറ്റിയിൽ

ബിപിൻ സിങ്ങ് ഇത്തവണ മുംബൈ സിറ്റിക്കായി കളിക്കും. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്കു വേണ്ടി ബൂട്ടു കെട്ടിയ മധ്യനിര താരവുമായി മുംബൈ സിറ്റി കരാറിൽ എത്തി. രണ്ട് വർഷത്തേക്കാണ് ബിപിൻ സിംഗ് മുംബൈ സിറ്റിയുമായി കരാർ ഒപ്പിട്ടത്.

മുമ്പ് നോർത്ത് ഈസ്റ്റ് ക്ലബ് ആയ ഷില്ലോങ് ലജോങിന് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് മണിപ്പൂർ സ്വദേശിയായ ബിപിൻ സിങ്. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് വിപിൻ സിംഗ് തിളങ്ങിയിട്ടുള്ളത്. 29കാരനായ ബിപിൻ സിംഗ് ഇതുവരെ 12 ഐ എസ് എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2 ഗോളുകളും ഒരി അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version