ബെറ്റിസ് താരം മോറിനോയെ എത്തിക്കാൻ ആസ്റ്റൺ വില്ല

Picsart 23 01 07 15 22 19 098

റയൽ ബെറ്റിസിന്റെ ലെഫ്റ്റ് ബാക്ക് അലക്‌സ് മോറിനോക്ക് വേണ്ടിയുള്ള ആസ്റ്റൻ വില്ലയുടെ ശ്രമങ്ങൾ മുന്നോട്ട്. കോച്ച് ഉനയ് എമരിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് താരത്തെ ആസ്റ്റൻ വില്ല നോട്ടമിട്ടിരിക്കുന്നത്. മോറിനോക്ക് വിലവിൽ രണ്ടു വർഷത്തെ കരാർ കൂടി ബെറ്റിസിൽ ഉണ്ട്. താരവുമായി ഇംഗ്ലീഷ് ക്ലബ്ബ് ചർച്ചകൾ നടത്തിയതായി സ്പാനിഷ് മാധ്യമമായ റെലോവോ റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം ഉയർന്ന തുക തന്നെ താരത്തിന് വെണ്ടി ബെറ്റിസ് ആവശ്യപ്പെട്ടേക്കും. ഏകദേശം പതിനെട്ട് മില്യണോളം യൂറോ വില്ല ഇതിനായി ചെലവഴിക്കേണ്ടി വരും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന.

നേരത്തെ നോട്ടിങ്ഹാം ഫോറസ്റ്റും താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തിയിരുന്നു. സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ധാരണയിൽ എത്തിയെങ്കിലും താരത്തിന് തീരുമാനം എതിരായിരുന്നു. 2019 ലാണ് മോറിനോ ബെറ്റിസിൽ എത്തുന്നത്. തൊണ്ണൂറോളം മത്സരങ്ങൾ ടീമിനായി കളത്തിൽ ഇറങ്ങി. ഇരുപതിയോൻപതുകാരന്റെ പകരക്കാരനായി റയോ വയ്യക്കാനോയുടെ യുവതാരം ഫ്രാൻ ഗർഷ്യയെ ബെറ്റിസ് നോട്ടിമിട്ടു കഴിഞ്ഞു. അലക്‌സ് മോറിനോയും വയ്യക്കാനോയിൽ നിന്നായിരുന്നു ബെറ്റിസിൽ എത്തിയിരുന്നത്.