ബെർണാഡോ സിൽവ മാഞ്ചെസ്റ്റർ സിറ്റിയിൽ

Monaco's Portuguese midfielder Silva Bernardo celebrates after scoring a goal during the French L1 football match Monaco (ASM) vs Bastia (SCB) on February 2, 2016 at the Louis II Stadium in Monaco. AFP PHOTO / VALERY HACHE / AFP / VALERY HACHE (Photo credit should read VALERY HACHE/AFP/Getty Images)
- Advertisement -

പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പരിഷ്കരണത്തിന് മൊണാക്കോ താരം ബെർണാണ്ടോ സിൽവയെ ടീമിലെത്തിച്ചു തുടക്കം. മധ്യ നിര താരമായ സിൽവ 43 മില്യൺ യൂറോയുടെ കരാറിലാണ് മാഞ്ചെസ്റ്റർ സിറ്റിയുടെ നീല കുപ്പായത്തിലേക്ക് മാറിയതെന്നറിയുന്നു. 5 വർഷത്തെ കരാറാണ് സിൽവ സിറ്റിയുമായി ഒപ്പുവച്ചിട്ടുള്ളത്. ജൂലൈ 1 ന് സിൽവ സിറ്റി ടീമിനൊപ്പം ചേരും.

ഇത്തവണ ലീഗ് 1 ലും ചാമ്പ്യൻസ് ലീഗിലും മൊണാക്കോയുടെ കുതിപ്പിന് പിന്നിൽ ബെർണാഡോ സിൽവയുടെ ക്രിയേറ്റിവിറ്റിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മോണക്കോക്കായി 144 മത്സരങ്ങളിൽ 28 ഗോളുകൾ നേടിയ 22 കാരൻ സിൽവ പോർച്ചുഗൽ ദേശീയ ടീമിലും അംഗമാണ്. ബെൻഫിക്കയിലൂടെയാണ് സിൽവ ഫുട്ബാൾ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നത്. പിന്നീട് 2014 ഇൽ വായ്പ അടിസ്ഥാനത്തിൽ മൊണാക്കോയിൽ എത്തിയ സിൽവ 2015 ഇൽ സ്ഥിരം കരാറിൽ മൊണാക്കോയുടെ താരമായി. പിന്നീട് ലിയാനാർഡോ ജാർഡിമിന്റെ മൊണാക്കോ ടീമിൽ മധ്യ നിരയിൽ കളി നിയന്ത്രിച്ചു താരമായ സിൽവ 22 വയസിനിടക്ക് മികച്ച അനുഭവ സമ്പത്തുമായി തന്നെയാണ് വരുന്നത്.

മികച്ച പന്തടക്കവും ഗോൾ അവസരങ്ങൾ ഉണ്ടാകുന്നതിലെ മിടുക്കുമാണ് സിൽവയുടെ കരുത്ത്. ഇതു തന്നെയാവും പെപ് ഗാർഡിയോളയെ വൻതുക മുടക്കി താരത്തെ സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്. മാഞ്ചസ്റ്റർ യൂണൈറ്റഡും സിൽവയുടെ കരാറിനായി രംഗത്തുണ്ടായിരുന്നെങ്കിലും സിൽവ പെപ് ഗാർഡിയോളക്ക് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.

Advertisement