Site icon Fanport

ആഫ്രിക്കൻ നാഷൺസ് കപ്പിലെ മികച്ച താരം ഇസ്മായിൽ ബെന്നസെർ ഇനി എ സി മിലാനിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ അൾജീരിയയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇസ്മായിൽ ബെന്നെസറിനെ എ സി മിലാൻ സ്വന്തമാക്കി. ആഫ്രിക്കൻ നാഷൺസ് കപ്പികെ ഏറ്റവും മികച്ച താരനായി തിരഞ്ഞെടുക്കപ്പെട്ടത് ബെന്നസർ ആയിരുന്നു. എമ്പോളിയിൽ നിന്നാണ് താരം മിലാനിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ എമ്പോളി റിലഗേറ്റ് ആയെങ്കിലും ബെന്നെസറിന്റെ പ്രകടനങ്ങൾ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

16മില്യണോളമാണ് ഈ 21കാരന് വേണ്ടി മിലാൻ ചിലവഴിക്കുന്നത്. താരം കഴിഞ്ഞ ദിവസം മെഡിക്കൽ പൂർത്തിയാക്കാനായി മിലാനിൽ എത്തിയിരുന്നു. മുമ്പ് ആഴ്സണലിന്റെ താരമായി ബെന്നെസർ. പക്ഷെ ആഴ്സണലിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. താരത്തെ എമ്പോളിക്ക് നൽകിയപ്പോൾ താരത്തെ ഏത് സമയത്തും സ്വന്തമാക്കാം എന്ന ഒരു വ്യവസ്ഥ ആഴ്സണൽ വെച്ചിരുന്നു. എന്നാൽ മിലാനിലേക്കുള്ള ട്രാൻസ്ഫറിന് ആഴ്സണലിന് എതിർപ്പില്ലെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.

Exit mobile version