Site icon Fanport

അൾജീരിയൻ സ്റ്റാർ ഇസ്മായിൽ ബെന്നസെർ ഇനി എ സി മിലാനിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ അൾജീരിയയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇസ്മായിൽ ബെന്നെസറിനെ എ സി മിലാൻ സ്വന്തമാക്കി. ആഫ്രിക്കൻ നാഷൺസ് കപ്പികെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബെന്നസർ ആയിരുന്നു. എമ്പോളിയിൽ നിന്നാണ് താരം മിലാനിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ എമ്പോളി റിലഗേറ്റ് ആയെങ്കിലും ബെന്നെസറിന്റെ പ്രകടനങ്ങൾ പ്രശംസ പിടിച്ചുപറ്റിയിരുന്നു. താരം അഞ്ചു വർഷത്തെ കരാർ ആണ് ടീമുമായി ഒപ്പുവെച്ചത്.

16മില്യണോളമാണ് ഈ 21കാരന് വേണ്ടി മിലാൻ ചിലവഴിക്കുന്നത്. താരം കഴിഞ്ഞ ആഴ്ച തന്നെ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു എങ്കിലും ഇന്നാണ് സൈനിംഗ് ഔദ്യോഗികമായത്. മുമ്പ് ആഴ്സണലിന്റെ താരമായി ബെന്നെസർ. പക്ഷെ ആഴ്സണലിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല.

Exit mobile version