
യുവ മധ്യനിര താരങ്ങളായ ബിദ്യാനന്ദ സിങ്ങിന്റേയും റോബിൻസൺ സിങിന്റേയും സൈനിംഗ് ബെംഗളൂരു എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മണിപ്പൂരിൽ നിന്നാണ് ഇരു താരങ്ങളും എത്തുന്നത്. ബിദ്യാനന്ദ നേരത്തെ അത്ലറ്റിക്കോ ഡി കൊൽക്കത്ത താരമായിരുന്നു. റോബിൻസൺ മോഹൻ ബഗാനിന്റെ താരമായിരുന്നു.
We've signed them up! @bidya_official and Robinson Singh are now @bengalurufc players. More to follow. #NewBlues pic.twitter.com/q6tm5uKlW0
— Bengaluru FC (@bengalurufc) July 31, 2017
രണ്ടു വർഷത്തേക്കാണ് ഇരുതാരങ്ങളേയും ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. റോബിൻസൺ സിങ്ങ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ഭാഗമായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ബിദ്യാനന്ദയ്ക്ക് ബെംഗളൂരു എഫ് സി കരാർ ഓഫർ ചെയ്തത് നേരത്തെ വാർത്ത ആയിരുന്നു. ഇന്ത്യയുടെ അണ്ടർ 13, അണ്ടർ 14 അണ്ടർ 17 ടീമുകളെ ഇതിനു മുമ്പ് ബിദ്യാനന്ദ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഐ എസ് എല്ലിലും അരങ്ങേറിയിരുന്നു.
ബിദ്യാനന്ദയെ സൈൻ ചെയ്ത് ബെംഗളൂരു, ഇത് ഇന്ത്യൻ ഫുട്ബോൾ സല്യൂട്ട് ചെയ്യേണ്ട മാതൃക
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial