മുൻ ലോക ചാമ്പ്യനെ സ്വന്തമാക്കി ലോക്കോമോട്ടീവ് മോസ്ക്കോ

മുൻ ലോക ചാമ്പ്യനെ ലോക്കോമോട്ടീവ് മോസ്ക്കോ ടീമിലെത്തിച്ചു. മുൻ ഷാൽകെ ക്യാപ്റ്റനും ലോകകപ്പ് നേടിയ ജർമ്മൻ ടീമിലംഗവുമായ ബെനഡിക്ട് ഹൊവേഡെസിനെയാണ് റഷ്യൻ പ്രീമിയർ ലീഗ് ടീമായ ലോക്കൊമൊട്ടീവ് മോസ്‌കോ സ്വന്തമാക്കിയത്. ഷാൽകെയുടെ കോച്ചായി ഡൊമിനിക്കോ ട്രേഡ്‌സ്‌കോ ചുമതലയേറ്റത്തിന് ശേഷമാണ് ഹൊവേഡെസിനു ടീമിൽ ഇടമില്ലാതായത്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനൊപ്പമായിരുന്നു മുപ്പതുകാരനായ താരം.

2007 മുതൽ 2017 വരെ റോയൽ ബ്ലൂസിനു വേണ്ടി കളിച്ച ബെനഡിക്ട് ഹൊവേഡെസ് 335 മത്സരങ്ങളിൽ അവർക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കടുത്ത ഷാൽക്കെ ആരാധകനായ ബെനഡിക്ട് ഹൊവേഡെസ് ആരാധകരുടെയും അൾട്രകളുടെയും ഇഷ്ടതാരമാണ്. പരിക്കേറ്റലോ സസ്പെൻഷനിലായാലോ എവേ മാച്ചുകളിൽ പോലും ആരാധകർക്കൊപ്പം മത്സരം കാണാൻ താരം പോകാറുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version