Site icon Fanport

ബെൻ ചിൽവെൽ ചെൽസി വിടും

ചെൽസിയുടെ ഫുൾബാക്കായ ബെൻ ചിൽവെൽ ക്ലബ് വിടും. പരിശീലകൻ മരെസ്ക തന്നെ ചിൽവെൽ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചു. 2027 വരെ കരാർ ഉണ്ടെങ്കിലും താരത്തെ വിൽക്കാൻ ആണ് ചെൽസിയുടെ തീരുമാനം. ചിൽവെലിനോട് പുതിയ ക്ലബ് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മരെസ്ക പറഞ്ഞു.

ബെൻ ചിൽവെൽ 23 04 12 11 20 16 642

ചിൽവെൽ നല്ല താരമാണെന്നും എന്നാൽ ഇപ്പോൾ ചെൽസി ടീമിൽ അദ്ദേഹത്തിന് അവസരമില്ല എന്നും മരെസ്ക പറഞ്ഞു.2021ൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ടീമിലെ അംഗമായിരുന്നു ചിൽവെൽ.

2020-ൽ ആയിരുന്നു താരം ലെസ്റ്റർ സിറ്റിയിൽ നിന്ന് ചെൽസിയിലേക്ക് എത്തിയത്. ഇതുവരെ ക്ലബിനായി 90 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Exit mobile version