Site icon Fanport

ബെൻ ആർഫ ഇനി റൊണാൾഡോയുടെ ക്ലബിൽ

ഫ്രഞ്ച് താരമായ ബെൻ ആർഫ ഇനി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ക്ലബിൽ കളിക്കും. സ്പാനിഷ് ക്ലബായ റയോ വല്ലഡോയിഡാണ് ബെൻ ആർഫയെ സൈൻ ചെയ്തിരിക്കുന്നത്. ഫ്രീ ഏജന്റായിരുന്ന ബെൻ ആർഫ ക്ലബില്ലാതെ നിൽക്കുകയായിരുന്നു. അവസാനമായി ഫ്രഞ്ച് ക്ലബായ റെന്നെസിൽ ആയിരുന്നു ആർഫ കളിച്ചത്.

മുമ്പ് പി എസ് ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അർഫ. പി എസ് ജിയിൽ കാര്യമായി തിളങ്ങാൻ കഴിയാത്തതോടെ ആർഫയുടെ കരിയർ താഴോട്ട്പോ വുകയായിരുന്നു. 32കാരനായ താരം മുമ്പ് ന്യൂകാസിൽ, ഹൾ സിറ്റി, നീസെ, മാഴ്സെ തുടങ്ങിയ ക്ലബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഫ്രഞ്ച് രാജ്യാന്തര ടീമിനായി 15ൽ അധികം മത്സരങ്ങളും ബെൻ ആർഫ കളിച്ചിട്ടുണ്ട്.

Exit mobile version