കിർഗിസ്താൻ താരത്തെ സ്വന്തമാക്കി ഐസാൾ

കിർഗിസ്താൻ താരമായ ബെക്തുർ തൽഗത് ഉലുവിനെ ഐസാൾ സ്വന്തമാക്കി. ചർച്ചിൽ ബ്രദേഴ്സിന്റെ മിഡ്ഫീൽഡറായ ബെക്തുറുമായി ഒരു വർഷത്തെ കരാറിലാണ് ഐസാൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചർച്ചിലിനായി ഐലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ബെക്തുറിനായിരുന്നു. 2016-17 സീസണിലും ബെക്തുർ ചർച്ചിലിനായി കളിച്ചിരുന്നു.

മുമ്പ് കിർഗിസ്താന്റെ യുവ ദേശീയ ടീമുകൾക്കായും ബെക്തുർ കളിച്ചിട്ടുണ്ട്. 24കാരനായ താരം ഐസാളിന്റെ ഏഴാം വിദേശ താരമാണ്. ആൽഫ്രഡ് ജാര്യൻ, ദോദോസ്, ക്രോമ, ചിഡി, കരീം, ഡാഡ്സി എന്നിവരാണ് ടീമിലെ മറ്റു വിദേശ താരങ്ങൾ. ഇതിൽ ആരെങ്കിലും ഒരാൾ ക്ലബ് വിടും. ഐലീഗിൽ ആറ് വിദേശ താരങ്ങളെയെ സൈൻ ചെയ്യാൻ പറ്റുകയുള്ളൂ. ഡാദ്സി ആകും ക്ലബ് വിടാൻ സാധ്യത എന്നാണ് അഭ്യൂഹങ്ങൾ.