ചെൽസി താരം ബെഗോവിച് ക്ലബ്ബ് വിട്ടു

- Advertisement -

ചെൽസിയുടെ രണ്ടാം നമ്പർ ഗോളി ആസ്മിർ ബെഗോവിച് ക്ലബ്ബ് വിട്ടു. ബൗർന്മത്തിലേക്കാണ് താരം ചുവടുമാറിയത്. 10 മില്യൺ യൂറോയുടെ കരാറിലാണ് ബൗണ്‍ന്മത്ത് ചെൽസിയുമായി കരാർ ഒപ്പിട്ടത്.

2015 ഇൽ ചെൽസിയിൽ എത്തിയ ബെഗോവിച്ചിന് പക്ഷെ ആദ്യ ഇലവനിൽ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ചെൽസിയുടെ ഒന്നാം നമ്പർ ഗോളി തിബോ കോർട്ടോയുടെ മികച്ച ഫോം ബെഗോവിച്ചിന് തിരിച്ചടിയായി. പലപ്പോഴും കപ്പ് മത്സരങ്ങളിൽ മാത്രമാണ് ബെഗോവിച്ചിന് അവസരങ്ങൾ ലഭിച്ചത്. പുതിയ ചുവടുമാറ്റത്തോടെ ആദ്യ ഇലവനിൽ മടങ്ങിയെത്തുക എന്നതാവും ബെഗോവിച്ന്റെ ലക്ഷ്യം.⁠⁠⁠⁠

Advertisement